
ബംഗളൂരു: കള്ളപ്പണം പിടികൂടാന്‍ നടത്തിയ തിരച്ചിലില്‍ സിറ്റിയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അവരില്‍ നിന്ന് പിടിച്ചെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പുതിയ അറസ്റ്റ് റാക്കറ്റുകളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തുറന്നു കാണിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
പഴയ നോട്ടുകള്‍ മാറ്റാനുണ്ടെന്ന് അറിയിച്ച് ഒരു മധ്യസ്ഥനെ ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഈ മധ്യസ്ഥന്‍ 15 മുതല്‍ 35 ശതമാനം വരെ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം മധ്യസ്ഥരാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെ പണം വെളുപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.
കള്ളപ്പണം പിടികൂടുന്നതിന്റെ ഭാഗമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് നവംബര്‍ 30ന് ശേഷം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍, 50 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍, 20 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മധ്യസ്ഥരുടെ വലിയൊരു ശൃംഖല ഉണ്ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Does your website have a contact page? I’m having trouble locating it but, I’d like to send you an e-mail.
I’ve got some suggestions for your blog you might be interested in hearing.
Either way, great blog and I look forward to seeing it grow over time.
continuously i used to read smaller posts that as well clear their motive, and that
is also happening with this piece of writing which I am reading at this
time.
I delight in, result in I discovered just what I used to be looking for.
You’ve ended my 4 day lengthy hunt! God Bless you man. Have
a great day. Bye
Hurrah, that’s what I was exploring for, what a
data! present here at this webpage, thanks admin of this site.
My brother suggested I might like this blog. He was once entirely right.
This publish truly made my day. You cann’t imagine simply how so much time I had spent for this information! Thank you!