ഇന്ത്യയിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും പട്ടിണിമൂലം വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തുള്ളവരിൽ 15.2 ശതമാനം പേർക്ക് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും ഫിന്‍ലന്‍ഡ് സ്വദേശിയായ ബെങ്ത് ഹോംസ്ട്രോമിനും.
ഓസ്കര് ജേതാവായ പ്രശസ്ത പോളിഷ് സംവിധായകന് ആന്ദ്രേ വാജ്ദ അന്തരിച്ചു. നാല്‍പതേളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. പോളിഷ് ന്യൂ വേവ് സിനിമകളുടെ അമരക്കാരിലൊരാളായിരുന്നു വാജ്ദ.
എണ്ണവിലയിടിവിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിപ്പണം കുറയുന്നതാണു ഇതിന് പ്രധാന കാരണം. സൗദി പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും മറ്റൊരു കാരണമാണ്. മൊത്തം 438,850 കോടി രൂപ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടയിൽ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഗാഡ്ജെറ്റ് എന്നിവ മോഷണം പോവുകയോ അപകടത്തില്‍ നഷ്ടപ്പെട്ടു പോവുകയോ ചെയ്താൽ യാത്രക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയുമായി ഐആര്‍സിടിസി.
52 വര്‍ഷം നീണ്ട കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന് വിരാമമിടാനായി കൊളംബിയ സര്‍ക്കാരും ഇടതുഗറിലകളായ റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയും തമ്മിൽ സമാധാനക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുൻകൈ എടുത്തതാണു ഇദ്ദേഹത്തെ സമാധാന നോബേലിന് അർഹനാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വംശജര്‍, എന്‍.ആര്.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍ എന്നിവർക്ക് നൽകിവരുന്ന സ്കോളർഷിപ്പിനു ഇപ്പോൾ അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്ക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ലോക സമ്പദ്ഘടനയിലേക്ക് വെറും 2.5 ശതമാനം മാത്രം സംഭാവന നൽകുന്ന പത്ത് രാജ്യങ്ങളിലേക്കാണ് 56 ശമ്മാനം അഭയാർത്ഥികളും എത്തുന്നതെന്നും സമ്പന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും ആംനസ്റ്റി ഇന്റര്‍നാഷണൽ