ബെര്‍ലിന്‍, കൊളോണ്‍, ഹാംബുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് റോഡ്, റെയിൽ ഗതാഗതം നിലച്ചു
ബെർലിൻ: അവിചാരിതമായെത്തിയ കനത്ത വേനൽമഴയിൽ ജർമ്മനിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. ബെര്‍ലിന്‍, കൊളോണ്‍, ഹാംബുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലടക്കം കനത്ത മഴ അനുഭവപ്പെട്ടതിനെ തുടർന്ന് റോഡ്, റെയിൽ ഗതാഗതം നിലച്ചു.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
നദികളിൽ നിന്നും വെള്ളം കയറിയത് മൂലം നദിയോരങ്ങളിൽ താമസിക്കുന്നവർ മണൽചാക്കുകളും മറ്റും ഉപയോഗിച്ചാണ് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നത്.
ഒരു ചതുരശ്രയടിയില്‍ 50 മുതല്‍ 80 ലിറ്റര്‍ വെള്ളമാണ് മഴയിലുണ്ടായതെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളില്‍ ഇത് 120 ലിറ്ററോളം ആയതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അസാധാരണ പ്രതിഭാസമായാണ് വിദഗ്തർ ഇതിനെ വിലയിരുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.