Currency

കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു

സ്വന്തം ലേഖകന്‍Thursday, July 27, 2017 12:50 pm

സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണം പ്രാസാഹിപ്പിക്കാനുളള നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സിനെ ചുമതലപ്പെടുത്തി.

റിയാദ്: കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണം പ്രാസാഹിപ്പിക്കാനുളള നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സിനെ ചുമതലപ്പെടുത്തി.

Nomination online for 12th Garshom International Awards click garshom.com 

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനായി രൂപീകരിച്ച സൗദി സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിങ് കമ്പനിയുമായി സഹകരിച്ചാണ് ഓഹരി വില്‍പന നടക്കുക. അതേസമയം ഓഹരികള്‍ എന്നുമുതല്‍ വിപണിയിലിറങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷത്തിനകം 200 ബില്യന്‍ ഡോളറിന്റെ പെട്രോളിതര വരുമാനം സ്വകാര്യ വിപണിയിലിറക്കുന്ന ഓഹരികളിലൂടെ ഉണ്ടാക്കുമെന്നാണ് വിഷന്‍ 2030 പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്.

2016ല്‍ കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 22.5 ദശലക്ഷം യാത്രക്കാര്‍ വന്നുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x