2003 ല്‍ ഒരു പ്രധാന്‍ മാളിന്‍റെ കാര്‍ പാര്‍ക്കിംഗില്‍ നിന്നാണ് കാനി ഓങ്ങിനെ തട്ടിക്കൊണ്ട് പോയത്
2003 ല്‍ ഒരു പ്രധാന്‍ മാളിന്‍റെ കാര്‍ പാര്‍ക്കിംഗില്‍ നിന്നാണ് കാനി ഓങ്ങിനെ തട്ടിക്കൊണ്ട് പോയത്. ശേഷം ഇവരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അതിനെ തുടര്‍ന്ന്‍ മലേഷ്യയിലെ എല്ലാ മാളുകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2003ന് ശേഷം മാളുകളിലെ സുരക്ഷാ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചെന്നാണ് മലേഷ്യന്‍ അസ്സോസ്സിയേഷന്‍ ഫോര്‍ ഷോപ്പിംഗ് ആന്‍ഡ് ഹൈ റൈസ് കോമ്പ്ലക്സ് മാനേജ്മെന്‍റ് മുന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് ചാന്‍ പറയുന്നത്. അനലോഗ് സി.സി.ടി.വി.ക്ക് പകരം ഡിജിറ്റല്‍ സംവിധാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വെള്ളിയാഴ്ച കജാംഗ് ജയിലില്‍ വച്ച് മുന്‍ എയര്‍ക്രാഫ്റ്റ് ക്യാബിന്‍ ക്ലീനിംഗ് സൂപ്പര്‍വൈസറായ അഹമദ് നജീബ് ആരിസ്നെ ഓങ്ങ് കൊലക്കുറ്റത്തിന് തൂക്കിക്കൊന്നിരുന്നു. പുതിയ സുരക്ഷാ സംവിധാനത്തില്‍ കൂടുതല്‍ ഗാര്‍ഡുകളെ ഉള്‍പ്പെടുത്തുക തുടങ്ങി പോലീസുകാരെ കൊണ്ട് ഇടയ്ക്ക് പട്രോളിംഗ് നടത്തുക വരെ സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുന്നു. തീവ്രവാദആക്രമണം വരെ പ്രതീക്ഷിക്കാവുന്നത് കൊണ്ടാണ് ഇത്.
ബംഗ്സര്‍ ഷോപ്പിംഗ് സെന്ടരില്‍ വച്ചാണ് ഓങ്ങിനെ തട്ടിക്കൊണ്ടുപോയത്. ഇപ്പോള്‍ ഇവിടെ സി.സി.ടി.വി. ക്യാമറകള്‍ ഇരട്ടിയാക്കി. ഒപ്പം ഇവിടെ 70 സെക്യൂരിറ്റി സ്റ്റാഫുകളുമുണ്ട്. പാനിക് ബട്ടണുകള്‍, എസ്കോര്‍ട്ട് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം കാര്‍ വരെയും എസ്കോര്‍ട്ട് പോവുക ഇപ്പോള്‍ സാധ്യമാണ്. കസ്റ്റമേഴ്സിന് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.