Currency

രാജ്യം വിടും മുമ്പ് ഓണ്‍ലൈനായി പിഴ അടക്കാം; പുതിയ സംവിധാനവുമായി ഒമാന്‍ പൊലീസ്

സ്വന്തം ലേഖകന്‍Wednesday, February 5, 2020 11:45 am
penalty

മസ്‌കത്ത്: രാജ്യത്തു താമസിക്കുന്ന സമയം ലഭിച്ച പിഴകള്‍ വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഇനി രാജ്യം വിടും മുന്‍പ് ഓണ്‍ലൈനായി അടക്കാം. റോയല്‍ ഒമാന്‍ പൊലീസാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസ, റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാന്‍ സാധിക്കും. പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ പോലീസ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ഇത്തരം പിഴകള്‍ അടക്കുന്നതിന് വിമാനത്താവളത്തിലാണു സംവിധാനമുണ്ടായിരുന്നത്.

www.rop.gov.om എന്ന വെബ്സൈറ്റില്‍ നല്‍കിയ ഫോറം പൂരിപ്പിച്ചാണ് പിഴ അടക്കേണ്ടത്. പേയ്മെന്റ് നടത്തിയ ശേഷം റെസീപ്റ്റ് പ്രിന്റ് എടുക്കുകയും വേണം. പിഴയടച്ചവര്‍ക്ക് നേരിട്ട് പാസ്പോര്‍ട്ട് കൗണ്ടറുകളിലേക്കോ/ ഇ- ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാര്‍ച്ചര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും പൊലീസ് വ്യക്തമാക്കി.

സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ യാത്രാ നടപടികള്‍ സുഗമമാക്കാന്‍ പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x