Currency

30 വയസ്സാകാത്ത വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന ഉത്തരവ് കുവൈറ്റ് മരവിപ്പിച്ചു Close

സ്വന്തം ലേഖകൻThursday, December 28, 2017 10:01 pm
Kuwait

കുവൈറ്റ് സിറ്റി: 30 വയസ്സാകാത്ത വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന ഉത്തരവ് കുവൈറ്റ് മരവിപ്പിച്ചു. കൂടുതൽ പഠനത്തിന് ശേഷം മാത്രം നടപ്പാക്കിയാൽ മതിയെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.

സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമിട്ട് മാൻ പവർ അതോറിറ്റി ഫ്രഷ് ഗ്രാജുവേറ്റ്‌സിന് വർക് പെർമിറ്റ് അനുവദിക്കുന്നത് വിലക്കി കൊണ്ടുള്ള നിർദേശം കഴിഞ്ഞ മാസമാണു പുറപ്പെടുവിച്ചത്. 2018 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞിരുന്ന നിർദേശമാണ് ഇപ്പോൾ മരവിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x