Currency

പ്ലാസ്റ്റിക് കലര്‍ന്ന അരിയുടെ പ്രവേശനം തടയുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി

സ്വന്തം ലേഖകന്‍Sunday, November 27, 2016 6:43 pm

പ്‌ളാസ്റ്റിക്ക് അരി എത്തുന്നുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ മുന്‍നിര്‍ത്തിയാണ് സൂക്ഷ്മ നിരീക്ഷണത്തിന് ഉത്തരവിട്ടത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാധനങ്ങള്‍ സൗദിയില്‍ ഇറക്കാന്‍ അനുവദിക്കില്ല.

സൗദി: പ്ലാസ്റ്റിക് കലര്‍ന്ന അരി സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി. പ്‌ളാസ്റ്റിക്ക് അരി എത്തുന്നുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ മുന്‍നിര്‍ത്തിയാണ് സൂക്ഷ്മ നിരീക്ഷണത്തിന് ഉത്തരവിട്ടത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാധനങ്ങള്‍ സൗദിയില്‍ ഇറക്കാന്‍ അനുവദിക്കില്ല. വിവിധ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് അരി വ്യാപകമായി വില്‍ക്കുന്നതായി സാമൂഹിക മാധ്യങ്ങളിലും മറ്റും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഉരുളക്കിഴങ്ങടക്കമുള്ള വസ്തുക്കള്‍ ചേര്‍ത്ത് പ്‌ളാസ്റ്റിക്ക് അരി നിര്‍മ്മിക്കുന്നുവെന്നാണ് പ്രചാരണമുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദിയിലേക്ക് പ്‌ളാസ്റ്റിക്ക് അരി പ്രവേശിക്കുന്നത് തടയുവാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

സൗദിയുടെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കും. സൗദിയിലേക്കെത്തുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും. ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അരി ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് അരിക്ക് ഉണ്ടാവേണ്ട ഗുണനിലവാരത്തെ കുറിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത അരി സൗദിയില്‍ ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കും. ഗുണനിലവാരം മനസ്സിലാക്കാനുള്ള സംവിധാനം സൗദിയിലുണ്ട്. പൊതുജനത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ ബദ്ധശ്രദ്ധരാണെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “പ്ലാസ്റ്റിക് കലര്‍ന്ന അരിയുടെ പ്രവേശനം തടയുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി”

  1. I was suggested this blog by my cousin. I am not sure whether
    this post is written by him as no one else know such detailed about my
    trouble. You’re amazing! Thanks!

  2. After going over a handful of the blog articles on your blog, I truly appreciate your way of blogging.

    I bookmarked it to my bookmark site list and will be checking back soon.
    Take a look at my website too and tell me what
    you think.

  3. I’m not sure exactly why but this blog is loading
    extremely slow for me. Is anyone else having this issue or is it a problem on my end?

    I’ll check back later on and see if the problem still exists.

  4. I couldn’t refrain from commenting. Well written!

  5. You could certainly see your skills within the work
    you write. The arena hopes for even more passionate writers like you who
    are not afraid to say how they believe. Always follow your heart.

Leave a Comment

Your email address will not be published. Required fields are marked *

Top
x