Currency

ദുബായ് എമിറേറ്റിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി Close

സ്വന്തം ലേഖകന്‍Tuesday, July 31, 2018 12:01 pm
rent

ദുബായ്: അടുത്ത അധ്യയന വര്‍ഷം ദുബായ് എമിറേറ്റിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി. വര്‍ധിത ചെലവുകള്‍ കാരണം വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടി.

സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പാട്ടത്തിന് നല്‍കിയ കെട്ടിടങ്ങളുടെ വാടക 2018-19 വര്‍ഷത്തില്‍ വര്‍ധിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘നോളജ് ഫണ്ട്’ സംഘടന പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അവയുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

കുറഞ്ഞ ഫീസ് വാങ്ങുന്ന വിദ്യാലയങ്ങള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കി അധ്യാപകരെ നിയമിക്കാന്‍ പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ കെട്ടിട വാടക വര്‍ധന തടഞ്ഞതുള്‍പ്പെടെയുള്ള നടപടികള്‍ ദുബൈയിലെ ചെറുകിട, ഇടത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x